jeevan news online

വാർത്തകൾ വിശദമായി

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും


അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈയാഴ്ച നോട്ടീസ് നല്‍കുമെന്നാണ് സൂചന. നേരത്തെ നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ 47ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. പണം  തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു വിശദീകരണം. യു.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റ മിനിട്‌സും രസീതിന്റ രേഖകളും വിജിലന്‍സ് മുന്നില്‍ ഹാജരാക്കി. കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും  ഷാജി നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് സ്വയം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ്  കണ്ടെത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. എം.എല്‍.എയായിരിക്കെ കണ്ണൂര്‍ അഴിക്കോട്ടെ സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതായിരുന്നു ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS