jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍; അവലോകനയോഗം തുരുവനന്തപുരത്ത്


സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ചുള്ള  ഇളവുകളില്‍ തീരുമാനമെടുക്കാന്‍ അവലോകനയോഗം തുരുവനന്തപുരത്ത്. അതേസമയം കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവാസായി ഏകോപനസമിതി രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെ കടകള്‍ അടച്ച് സൂചനാസമരം ആരംഭിച്ചു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാല്‍ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകള്‍ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളില്‍ത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി നടത്തുന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ലോക്ക്ഡൗണ്‍ ഇളവുകളിലെ തീരുമാനം. യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തിലായിരിക്കും മുഖ്യമന്ത്രി ഇളവുകളെ കുറിച്ച് വിശദീകരിക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS