jeevan news online

വാർത്തകൾ വിശദമായി

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാനനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് എതിര്‍വിഭാഗം


നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും സീറ്റ് കച്ചവടമടക്കം തുടര്‍ച്ചയായി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാനനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് എതിര്‍വിഭാഗം. 
കാസര്‍കോട്ട് നടക്കുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്

പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് കെ സുരേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.. അച്ചടക്കത്തിന്റെ വാളോങ്ങിയായിരുന്നു കെ സുരേന്ദ്രന്റെ ആമുഖപ്രസംഗം. 

 

എന്നാല്‍ സംസ്ഥാനനേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും സുരേന്ദ്രന്‍ രാജി വയ്ക്കണമെന്നും മറുവിഭാഗം. ആവശ്യപ്പെടുന്നു പാലക്കാട്ട് നിന്നും എറണാകുളത്ത് നിന്നുമുള്ള ഒരു വനിതാനേതാവടക്കമാണ് കെ സുരേന്ദ്രനെതിരെ രാജി ആവശ്യമുന്നയിച്ചത്. നേതാക്കള്‍ നേരിട്ടല്ല, പകരം ഈ പക്ഷത്തെ ചില നേതാക്കളാണ് രാജി ആവശ്യം യോഗത്തില്‍ മുന്നോട്ടുവെച്ചത്. പ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും നേതൃത്വത്തില്‍ വിശ്വാസമില്ല. അതിനാലാണ് കെ സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ അംഗങ്ങള്‍ക്ക് താക്കീതുമായി സംസാരിച്ച കെ സുരേന്ദ്രന്‍, പാര്‍ട്ടി അച്ചടക്കം മര്‍മപ്രധാനമെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും അംഗങ്ങളോട് പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്തിക്കാനുള്ള സംഘടനാ നടപടി യോഗത്തില്‍ പ്രധാന വിഷയമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS