jeevan news online

വാർത്തകൾ വിശദമായി

പിഎസ്സി കോഴയാരോപണo; ഐഎന്‍എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു


കോഴയാരോപണത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎന്‍എല്‍ പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചത്.  പിഎസ്സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കള്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ..പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികള്‍, പാര്‍ട്ടിയില്‍ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നേതൃതവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനിരിക്കുയാണ് ഐഎന്‍എല്ലിലെ പിടിഎ റഹിം വിഭാഗം. അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്.










<

JEEVAN TV NEWS

JEEVAN TV NEWS