jeevan news online

വാർത്തകൾ വിശദമായി

റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്


റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, കേന്ദ്രത്തിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഫ്രാന്‍സും കോണ്‍ഗ്രസും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി എന്തുകൊണ്ട് ഉത്തരം നല്‍കിയില്ലെന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉന്നയിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് മോദി സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും രാഹുല്‍ ഗാന്ധിയും ചോദിച്ചിരുന്നു. റഫാലിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ടെന്നും ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞിരുന്നു. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ 56,000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS