jeevan news online

വാർത്തകൾ വിശദമായി

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം


കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.സുധാകരനും മുഖ്യമന്ത്രി പിണറായിവിജയനും പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരെ സാമ്പത്തികക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്. കെ.കരുണാകരന്‍ ട്രസ്റ്റുമായും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും സാമ്പത്തികതിരിമറി നടത്തിയെന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം. പ്രശാന്ത് ബാബു തന്നെയാണ് വിജിലന്‍സിന് പരാതിയും നല്‍കിയത്. പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS