jeevan news online

വാർത്തകൾ വിശദമായി

വിസ്മയയുടെ തൂങ്ങിമരണo; കിരണിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഡ്വ.ബി.എ.ആളൂരാണ് കിരണിനുവേണ്ടി ഹാജരാകുന്നത്. വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്നാണ് കിരണ്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കിരണിനെ 
കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് എ.പി.പിയുടെ വാദം. കഴിഞ്ഞമാസം 21ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS