jeevan news online

വാർത്തകൾ വിശദമായി

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വളപ്പില്‍ ഡ്രോണ്‍


ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വളപ്പില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പാകിസ്ഥാന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. സംഭവത്തില്‍ പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രോണ്‍ കണ്ടയുടന്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതി രേഖാമൂലവും, അല്ലാതെയും ഞായറാഴ്ച തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജമ്മു കശ്മിരില്‍ ഡ്രോണ്‍ ആക്രമണഭീഷണി നിലനില്‍ക്കെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ വളപ്പില്‍ ഡ്രോണ്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം സ്ഥീരീകരിച്ച വിദേശകാര്യമന്ത്രാലയം ശനിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് അറിയിച്ചു. ഇന്ത്യ @ 75 എന്ന സ്വാതന്ത്യദിനാഘോഷ വാര്‍ഷിക പരിപാടിക്കിടെയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. ഞാറാഴ്ച്ച പുലര്‍ച്ച ജമ്മു വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ ഡ്രോണ്‍ കണ്ടത്. എന്നാല്‍, ഡ്രോണ്‍ സാന്നിധ്യം കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട തെളിവുകളോ പരാതികളോ ഇന്ത്യ നല്‍കിയിട്ടില്ലെന്നും ഇന്നലെ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഈ വാദം തള്ളുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. തെളിവുകള്‍ കൈമാറിയിട്ടും പാകിസ്ഥാന്‍ നടപടിയെടുത്തില്ലെന്നും ഇന്ത്യ ആരോപിക്കുന്നു.
 










<

JEEVAN TV NEWS

JEEVAN TV NEWS