jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


രാജ്യത്ത് 3,05,02,362 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,01,050പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,96,05,779 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. 34,46,11,291 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഗര്‍ഭിണികള്‍ക്കും കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS