jeevan news online

വാർത്തകൾ വിശദമായി

ഖത്തറിലെ പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലായി ഉയര്‍ന്നു


ബുധനാഴ്ച ഖത്തര്‍ പെട്രോളിയം പുറത്തുവിട്ട പുതിയ വിലവിവരപ്പട്ടിക പ്രകാരം പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് രണ്ട് റിയാലുമാണ് വില. ഡീസല്‍ ലിറ്ററിന് 1.90 റിയാലായും നിശ്ചയിച്ചു.ജൂലൈയിലെ പുതുക്കിയ വില വിവരമാണ് ഖത്തര്‍ പെട്രോളിയം പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍ വില രണ്ട് റിയാലിലെത്തുന്നത്. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ജൂണ്‍ മാസത്തെ വില 1.90 റിയാലിയിരുന്നു. നിലവില്‍ പത്ത് ദിര്‍ഹം കൂടിയാണ് രണ്ട് റിയാലിലെത്തിയത്.  ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഉപയോഗം ഏറെ കൂടുതലുള്ള പ്രീമിയം പെട്രോള്‍ ജൂണില്‍ 1.85ന് വിറ്റപ്പോള്‍, പത്ത് ദിര്‍ഹം ഉയര്‍ന്ന് 1.95 റിയാലിലെത്തി. ഡീസല്‍ ജൂണില്‍ 1.75നായിരുന്നു ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ 15 ദിര്‍ഹം കൂടി 1.90 റിയാലിലെത്തി. 2020 ആഗസ്റ്റ് മുതലുള്ള കണക്കു പ്രകാരം ഉയരുന്ന വില ആദ്യമായാണ് രണ്ട് റിയാലിലെത്തുന്നത്.   2016ലാണ് ഊര്‍ജവ്യവസായ മന്ത്രാലയം രാജ്യാന്തര വിപണി നിലവാരം കൂടി പരിഗണിച്ച് എണ്ണ വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2017സെപ്റ്റംബര്‍ മുതലാണ് ഖത്തര്‍ പെട്രോളിയം പ്രതിമാസ എണ്ണ വില തീരുമാനിക്കാന്‍ ആരംഭിച്ചത്. 
 

 










<

JEEVAN TV NEWS

JEEVAN TV NEWS