jeevan news online

വാർത്തകൾ വിശദമായി

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ മധ്യവേനല്‍ അവധിക്കായി അടച്ചു


ഇനി രണ്ടുമാസം അവധിക്കാലം. എന്നാല്‍, നാട്ടിലേക്ക് മടങ്ങിയാല്‍ യാത്രവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍  കൃത്യ സമയത്ത് തിരികെയത്താന്‍ കഴിയുമോ എന്ന ആശയക്കുഴപ്പത്തിലാണ് പ്രവാസികള്‍.മധ്യവേനല്‍ അവധിക്കാലം ആയെങ്കിലും നാട്ടിലേക്ക് മടങ്ങിയാല്‍ യാത്രവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍  കൃത്യ സമയത്ത് തിരികെയത്താന്‍ കഴിയുമോ എന്ന ആശയക്കുഴപ്പം കാരണം പലരും
യാത്ര മാറ്റിവെച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അവധിക്കും നാട്ടില്‍ പോകാത്തവര്‍ ഇക്കുറി രണ്ടും കല്‍പിച്ച് നാട്ടിലേക്ക് തിരിക്കുന്നുണ്ട്. .സാധാരണ മധ്യവേനല്‍ അവധിയെത്തിയാല്‍ കടുത്ത ചൂടില്‍ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടില്‍ പോയി അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കുന്നതും ആവോളം മഴ ആസ്വദിക്കുന്നതും പതിവായിരുന്നു. വിമാന സര്‍വിസ് എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാത്തതിനാലാണ് പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചത്.   കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന വിവിധ എമിറേറ്റ്‌സുകളിലെ സ്‌കൂള്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗവും ഈ അവധിക്ക് നാട്ടില്‍ പോകുന്നുണ്ട്. വൈകാതെ ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.  അവധി കഴിഞ്ഞ് ആഗസ്റ്റ് 29ന് തിരിച്ചെത്തുമ്പോള്‍ രണ്ടാം ടേം തുടങ്ങും. മധ്യവേനല്‍ അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ അബൂദാബി എമിറേറ്റിലെ 70 കുട്ടികളും ക്ലാസ്മുറികളില്‍ എത്തുമെന്നാണ് പ്രതീക്ഷ. 80 ശതമാനം അധ്യാപകരും ഇതര ജീവനക്കാരും 12 വയസ്സുകഴിഞ്ഞ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.  അതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയതും ഫലം വൈകുന്നതും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS