jeevan news online

വാർത്തകൾ വിശദമായി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗോദ്‌റെജും പിട്ടാപ്പിള്ളിയും ചേര്‍ന്ന് ഒരുകോടിയുടെ ആനുകൂല്യം


കോവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗോദ്‌റേജും, പിട്ടാപ്പിള്ളിയും ചേര്‍ന്നൊരുക്കുന്ന ഒരു കോടി രൂപയുടെ ആദരം. എറണാകുളം മെഡിക്കല്‍സെന്ററില്‍ നടന്ന ചടങ്ങ് ഐഎംഎ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ടി.വി രവി ഉദ്ഘാടനം ചെയ്തു.പിട്ടാപ്പിള്ളി ഏജന്‍സീസ് ഷോറൂമില്‍ നിന്ന് ഗോദ്‌റേജ് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് എല്ലാ ഡിസ്‌കൗണ്ടുകള്‍ക്കും പുറമെ 1000, രൂപയുടെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂടി നല്‍കുന്നത്. 10,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിക്കുക. പിട്ടാപ്പിള്ളി ഏജന്‍സികള്‍ ഉള്ള സ്ഥലങ്ങളില്‍ അതാത് ബ്രാഞ്ചുകളിലെ ജീവനക്കാര്‍ കൂപ്പണുകള്‍ ആശുപത്രികളില്‍ എത്തിച്ച് നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിട്ട് ബ്രാഞ്ചുകളില്‍ എത്തിയും കൂപ്പണുകള്‍ സ്വീകരിക്കാം. ചടങ്ങില്‍ പിട്ടാപ്പിള്ളില്‍ റീജിണല്‍ മാനേജര്‍ ഷിബു തോമസ്, സോണല്‍ മാനേജര്‍ ബിജു മാത്യൂ, ഗോദ്‌റേജ് ബ്രാഞ്ച് കൊമേഴ്‌സ്യല്‍ മാനേജര്‍ ജയറാം ജമലമ്മ മാടക്ക, മാര്‍ക്കറ്റിംഗ് മാനേജര്‍ രാജേഷ് എ.ആര്‍, ഡോ. അനു അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS