jeevan news online

വാർത്തകൾ വിശദമായി

സുനന്ദ പുഷ്‌കര്‍ ദുരൂഹമരണക്കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.


ശശി തരൂര്‍ എംപിക്കെതിരെ കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഉത്തരവ് പിന്നീട് പറയുമെന്ന് ഡെല്‍ഹി റോസ് അവന്യൂകോടതി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ തിയതി പിന്നീട് അറിയിക്കും.ശശി തരൂരിനെതിരെ ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകസാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സുനന്ദ ആത്മഹത്യചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരന്‍ ആശിഷ് ദാസും മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യചെയ്തതല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണാകുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് തരൂരിന്റെ വാദം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മറ്റ് മെഡിക്കല്‍റിപ്പോര്‍ട്ടുകള്‍ എന്നിവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ആകസ്മികമരണമായി കണക്കാക്കി കുറ്റവിമുക്തനാക്കണമെന്ന് തരൂര്‍ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡെല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്

 










<

JEEVAN TV NEWS

JEEVAN TV NEWS