jeevan news online

വാർത്തകൾ വിശദമായി

ഡോക്‌ടേഴ്‌സ് ദിനത്തില്‍ കീപ്പ് ദി ഫെയ്ത്ത് ഡാന്‍സ് വീഡിയോ


ഡോക്‌ടേഴ്‌സ് ദിനത്തില്‍ ലോകമെമ്പാടും കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിച്ച് ഒരു നൃത്ത വീഡിയോ. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിയഞ്ചോളം ഡോക്ടര്‍മ്മാരാണ് ഈ ഇന്‍സ്പിരേഷണല്‍ ഡാന്‍സ് വീഡിയോയില്‍ പങ്കാളികളായിട്ടുള്ളത്. കോവിഡ് മഹാമാരിക്കെതിരെ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്‌സ് ദിനം വരുന്നത് എന്നത് ഈ ദിനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. സ്വന്തം സുരക്ഷ പോലും നോക്കാതെ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സ്വയം സമര്‍പ്പിതരായി മുന്നോട്ട് പോവുന്ന ഡോക്ടര്‍മാര്‍ ഒരു നല്ല നാളയെ കുറിച്ച് ചിന്തിക്കാനാണ് കീപ്പ് ദി ഫെയ്ത്ത് എന്ന ഡാന്‍സ് വീഡിയോയിലൂടെ പറയുന്നത്. ഭരതനാട്യം, ഖഥക്, ബോളിവുഡ് തുടങ്ങി വിവിധ നൃത്ത രൂപങ്ങളെ കോര്‍ത്തിണക്കികൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാന്‍സ് വീഡിയോയുടെ കോറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് ബാംഗ്ഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോളിബാലോ നൃത്ത അക്കാദമിയിലെ ഗൗരവും,സണ്ണി സിങ്ങും ചേര്‍ന്നാണ്.കേരളത്തിന് പുറമെ ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും യുകെയില്‍ നിന്നും വരെ ഡോക്ടര്‍മ്മാര്‍ നൃത്തച്ചുവടൊരുക്കി
 










<

JEEVAN TV NEWS

JEEVAN TV NEWS