jeevan news online

വാർത്തകൾ വിശദമായി

കോവിഷീല്‍ഡ് വാക്‌സിന്‍ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു


കോവിഷീല്‍ഡ് വാക്‌സിന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും ഉള്‍പ്പടെ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി യാത്ര ചെയ്യാം. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിനായ കോവിഷീല്‍ഡിന് ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.  ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കാന്‍ തയാറായത്. അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.  യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇതുവരെ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക്ക, ജാന്‍സെന്‍ എന്നീ വാക്‌സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്‍കിയിട്ടുള്ളു. ഇത് ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്
 










<

JEEVAN TV NEWS

JEEVAN TV NEWS