jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ കോവിഡ് കണക്കില്‍ ആശ്വാസം


പ്രതിദിനരോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,951 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍കൂടി മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികള്‍. അതില്‍ കേരളത്തിലാണ് ഏറ്റവുംകൂടുതല്‍ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണനിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നുണ്ട്. സിറോ സര്‍വ്വേയില്‍ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കോവിഡ് വന്നുപോയവരില്‍ കണ്ടെത്തുന്ന ആന്റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്റെ അത്രയും തീവ്രമാകില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍. പ്രതിരോധ ശേഷിയെ ഗുരുതരമായി ബാധിക്കുന്ന എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരില്‍ കാണുന്ന ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ച ചിലരിലും കാണുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പല തരം ഫംഗസ് ബാധകളും രോഗികളില്‍ കാണുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS