jeevan news online

വാർത്തകൾ വിശദമായി

നിയന്ത്രണങ്ങള്‍ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍


സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍. എ കാറ്റഗറിയിലാണ് കൂടുതല്‍ ഇളവുകളുള്ളത്. 9.71 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളിലാണ്. ടിപിആര്‍ 18ന് മുകളിലാണെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരത്തില്‍ സംസ്ഥാനത്ത് 80 പ്രദേശങ്ങളുണ്ട്. നേരത്തെ ടിപിആര്‍ 24ന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍. ടിപിആര്‍ 12 നും 18നും ഇടയിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഇത്തരത്തില്‍ 316 പ്രദേശങ്ങളുണ്ട്. ടിപിആര്‍ 6 നും 12നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ലോക്ഡൗണാണ്. 473 പ്രദേശങ്ങളാണുള്ളത്. ടിപിആര്‍ 6ന് താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് കൂടുതല്‍ ഇളവുകളുള്ളത്. ഈ പ്രദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടില്‍ കൊണ്ടുപോവാന്‍ അനുമതിയുണ്ട്. ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കും. തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുമെന്ന് ജില്ലാകളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ ലോക്ഡൗണ്‍ ഉണ്ടാകും. തിരുവനന്തപുരം നഗരത്തില്‍ സെമി ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6നും 12നും ഇടയിലായതിനാലാണ് സെമി ലോക്ഡൗണ്‍. അതേസമയം കോവിഡ് വ്യാപനത്തില്‍ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് രേഖപ്പടുത്താത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS