jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു


രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചതോടെ 
കൊച്ചിയിലെ പുതിയ വില സിലിണ്ടറിന് 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 80 രൂപ കൂട്ടി 1,550 രൂപയായി. മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതകവില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചത്. കോവിഡും ലോക്ക്ഡൗണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന.

 










<

JEEVAN TV NEWS

JEEVAN TV NEWS