കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹായഹസ്തം അടിമലത്തുറ സര്‍ക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കോവളം എംഎല്‍എ എം.വിന്‍സെന്റ് ആശുപത്രി അധികൃതര്‍ക്ക് കൈമാറി. കൊവിഡ് കാരണം ദുരിതത്തിലായവരെ സഹായിക്കാനായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. അതിനിടയില്‍ ആണ് സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗികള്‍ക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെ കിട്ടാതെ രോഗാവസ്ഥ ഗുരുതരമാകുകയും ചെയ്തത്. ഈ സമയത്താണ് അവരെ സഹായിക്കുന്നതിന് വേണ്ടി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 100 ഓളം ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ അടിമലത്തുറ ഗവണ്മെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റററിനു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വകയായുള്ള ഒക്‌സിജെണ്‍ കോണ്‍സെന്‍ട്രേറ്റര്‍ കോവളം എംഎല്‍എ എം. വിന്‍സന്റ് ആശുപത്രി അധികൃതര്‍ക്ക് നല്‍കി. ചടങ്ങില്‍ പ്രോവിന്‍സ് പ്രെസിഡന്റ് സാം ജോസഫ് അധ്യക്ഷത വഹിച്ചു.കോട്ടുകാല്‍ പഞ്ചായത്ത് പ്രെസിഡന്റ് .ജെറോം ദാസ് , ഗ്ലോബല്‍ വൈസ് പ്രെസിഡന്റ്മാരായ ബേബി മാത്യു സോമതീരം , ഷാജി എം മാത്യു, ണ ങ ഇ പ്രൊവിഡന്‍സ് ജനറല്‍ സെക്രട്ടറി പി .സൊണാല്‍ജി ചാപ്റ്റര്‍ പ്രെസിഡന്റ് അഡ്വ : തോമസ് സ്‌കറിയ, സെക്രട്ടറി സാബു തോമസ്,ട്രെഷറര്‍ പ്രസാദ് നാരായണന്‍,പഞ്ചായത്ത് മെമ്പര്‍ ആശ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്,രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.