jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത്


സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേല്‍ക്കും. ഡെല്‍ഹി സ്വദേശിയായ അനില്‍കാന്ത്  ദളിത് വിഭാഗത്തില്‍നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് അനില്‍കാന്ത് പറഞ്ഞു. ഡെല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ പൂര്‍ത്തിയാക്കിയ ശേഷമാണ് അനില്‍ കാന്ത് സിവില്‍ സര്‍വ്വീസ് നേടുന്നത്.  വിജിലന്‍സ്,ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പൊലീസ് മേധാവിയാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനവും സര്‍ക്കാരുമായും ഒത്തുപോകുന്നതുമാണ് അനില്‍കാന്തിന് അനുഗ്രഹമായത്. ബെഹ്‌റയടക്കം ഉന്നത ഉദ്യോഗസ്ഥരും പൊലീസ് സംഘടനകളും ശുപാര്‍ശ ചെയ്തതും അധികയോഗ്യതയായി. 1988 ബാച്ചുകാരനായ അനില്‍ കാന്ത് വയനാട്ടില്‍ എ.എസ്.പിയായി തുടങ്ങി കൊച്ചി കമ്മീഷണറായും ദക്ഷിണമേഖല എ.ഡി.ജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 










<

JEEVAN TV NEWS

JEEVAN TV NEWS