വിസ്മയകേസില്‍ അന്വേഷണം അവസാനഘട്ടത്തിലേയ്ക്ക്. പ്രതി കിരണ്‍കുമാറിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. അതേസമയം കിരണിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
വിസ്മയയുടെ മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതിന്റെ ഭാഗമായി പരമാവധി വേഗത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണസംഘം കിരണ്‍കുമാറുമായി നിലമേലെ വിസ്മയയുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തും. ജനുവരിയില്‍ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലാണ് തെളിവെടുപ്പ്. ഇതും സ്ത്രിധന പീഡനത്തിന്റെ പരിതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇന്ന് വൈകുന്നേരത്തോടെ കിരണിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതിന് മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും
ഇന്നലെ കിരണ്‍ കുമാറിനെ ശാസ്താംനടയിലെ വീട്ടിലും പൊരുവഴി എസ്.ബി.ഐ ബ്രാഞ്ചിലും പന്തളം എന്‍.എസ്.എസ് കോളേജിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. വിവാഹത്തിന് ശേഷം അഞ്ച് തവണ വിസ്മയയെ മര്‍ദ്ദിച്ചുവെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കിരണ്‍ സമ്മതിച്ചു. മരിച്ച ദിവസം മര്‍ദ്ദനമുണ്ടായില്ല എന്നാണ് കിരണ്‍ പറയുന്നത്. അതേസമയം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂ എന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.