jeevan news online

വാർത്തകൾ വിശദമായി

രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി മുഖ്യസൂത്രധാരനാണെന്ന് കസ്റ്റംസ്


രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി മുഖ്യസൂത്രധാരനാണെന്ന് കസ്റ്റംസ് കോടതിയില്‍. കസ്റ്റഡി ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജുന്റെ ബിനാമി മാത്രമാണ് ഡിവൈഎഫ്‌ഐ നേതാവ് സജേഷെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് പങ്കുണ്ട്. സ്വര്‍ണം കടത്താനും കടത്തി കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്. അര്‍ജുന്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ അയാളുടേത് തന്നെയാണ്. സജേഷ് അര്‍ജുന്‍ ആയങ്കിയുടെ ബിനാമി മാത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.സജേഷിന്റെ പേരില്‍ കാര്‍ വാങ്ങിയെന്ന് മാത്രമേയുള്ളൂ. ഫോണ്‍ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അര്‍ജുന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുത്തപ്പോള്‍ കസ്റ്റംസിന് നല്‍കിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അര്‍ജുന്‍ നയിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS