jeevan news online

വാർത്തകൾ വിശദമായി

ഐ.ടി, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ സൗദിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു


സൗദിയില്‍ ഐ.ടി, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ സൗദിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ മേഖലയില്‍ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവത്കരണം ബാധകമാകുക. സ്വകാര്യ മേഖലയില്‍ ഐ.ടി-ടെലി കമ്മ്യൂണിക്കേഷന്‍സ് ജോലികളിലെ സൗദിവല്‍ക്കരണം ജൂണ്‍ 27 മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ മാനവവിഭവ ശേഷി സാമൂഹിക വികസനമന്ത്രി എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുളള സ്ഥാപനങ്ങളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിഭാഗം ജോലികളിലും 25 ശതമാനം സൗദിവല്‍ക്കരിക്കും. ഇതിലൂടെ സ്വദേശികള്‍ക്ക് 9,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ വിവിധ എഞ്ചിനീയറിംഗ് ജോലികള്‍, ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ് ജോലികള്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് ജോലികള്‍, ടെലികോം മേഖലയിലെ ടെക്നിക്കല്‍ ജോലികള്‍ എന്നീ തസ്തികകളിലാണ് ഇപ്പോള്‍ 25 ശതമാനം സ്വദേശിവല്‍ക്കരിക്കുക. ഇത്തരം ജോലികളിലെ 60 ശതമാനവും വന്‍കിട കമ്പനികളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സുചന.

 










<

JEEVAN TV NEWS

JEEVAN TV NEWS