jeevan news online

വാർത്തകൾ വിശദമായി

ഖത്തറിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍; -മെട്രാഷ്- പദ്ധതി


ഖത്തറിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രാലയം. ജനകീയമായി മാറിയ -മെട്രാഷ്- പദ്ധതി വിജയകരമായതിന്റെ തുടര്‍ച്ചയയാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറാനൊരുങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ സേവനങ്ങളും  ഇടപാടുകളും കൂടുതല്‍ വേഗത്തിലും  എളുപ്പത്തിലുമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്  ആഭ്യന്തരമന്ത്രാലയം. ഇടപാടുകള്‍  സുതാര്യമായതിനാലും വേഗത്തിലായതിനാലും മെട്രാഷ്  കൂടുതല്‍ ജനകീയമായിരിക്കുകയാണ്. ഭൂരിഭാഗം  സേവനങ്ങളും ഇപ്പോള്‍ വീട്ടില്‍നിന്നുതന്നെ  പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാവിയില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പിലെത്തും.  ജനങ്ങള്‍ക്ക് മികച്ചസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ്  പ്രഥമ പരിഗണനയെന്നും ലെഫ്. കേണല്‍ അല്‍ മുഹന്നദി വ്യക്തമാക്കി.  

 










<

JEEVAN TV NEWS

JEEVAN TV NEWS