jeevan news online

വാർത്തകൾ വിശദമായി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന കര്‍മ്മപദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍


കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന കര്‍മ്മപദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 1.10 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടിയാണ് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയ്ക്ക് 50,000 കോടി രൂപ നല്‍കും. പുതിയ പദ്ധതികള്‍ക്ക് 75 ശതമാനം വരെ വായ്പ നല്‍കുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന 2022 മാര്‍ച്ച് 31 വരെ നീട്ടുമെന്ന്  ധനമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് മാത്രമായി 50,000 കോടി രൂപ വകയിരുത്തി. പലിശ നിരക്ക് 7.95 ശതമാനം മാത്രമായിരിക്കും. മറ്റ് മേഖലകള്‍ക്ക്  8.25 ശതമാനം പലിശനിരക്കോടെ  50,000 കോടിരൂപ കൂടുതലായി അനുവദിച്ചു. 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സംരഭങ്ങള്‍ വഴി വായ്പ നല്‍കുമെന്നും പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയില്‍ ടൂറിസം മേഖലയ്ക്ക് വായ്പയും ഗ്യാരന്റി സ്‌കീമും ഉള്ള വായ്പകള്‍ നല്‍കും. 10,700 പ്രാദേശിക തലത്തിലുള്ള ടൂറിസ്റ്റ് ഗൈഡുകളും യാത്രാ മേഖലയിലെ 904 പങ്കാളികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 100% ഗ്യാരന്റിയും ഉറപ്പുനല്‍കുന്നു. 










<

JEEVAN TV NEWS

JEEVAN TV NEWS