jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി


രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസലിന് 95 രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 99 രൂപ മൂന്ന് പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയും നല്‍കണം. ഈ മാസം പതിനേഴാം തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും പെട്രോള്‍വില ഇതിനകം 100രൂപ കടന്നു. കോവിഡും ലോക്ഡൗണും മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 

 










<

JEEVAN TV NEWS

JEEVAN TV NEWS