jeevan news online

വാർത്തകൾ വിശദമായി

ഐഎന്‍എസ് വിക്രാന്ത്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു.



ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. 30 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനവാഹിനി.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടിയാണ് രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ വിമാനവാഹിന യുദ്ധക്കപ്പലിന്റെ നിര്‍മ്മാണ പുരോഗതി വിലിയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസാന ഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരഗമിക്കുന്ന വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശോധന.

വിമാന വാഹിനിയുടെ കമ്മീഷന്‍ കഴിഞ്ഞായിരിക്കും ഐഎന്‍എസ് വിക്രാന്ത് എന്ന് പേരിടുക. ഇന്ത്യന്‍ നേവിയുടെ തന്നെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ ആണ് രൂപകല്‍പന. ദക്ഷിണ നാവിക കമണ്ട് മേധാവി വൈസ് അഡ്മിറല്‍ എ.കെ ചാവ്‌ല, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ ഡോ. എം ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS