ചലച്ചിത്ര താരസംഘടനായ അമ്മയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമ്മയിലെ അംഗങ്ങള്‍ക്കും, ആശ്രിതര്‍ക്കും, ഓഫീസിന് സമീപമുള്ള നാട്ടുകാര്‍ക്കുമാണ് വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഗുണം ലഭിക്കുക. നടന്‍ ബാബുരാജ് ആദ്യവാക്‌സിന്‍ സ്വീകരിച്ചു.
കൊച്ചിയിലെ അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ ഡ്രൈവ് നടി മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മേയര്‍ എം.അനില്‍കുമാര്‍, പിടി തോമസ് എംഎല്‍എ, അമൃത ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ. കെവി ബീന, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവര്‍ സംസാരിച്ചു. നിലച്ചുപോയ സിനിമാവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ പ്രതിരോധ കുത്തിവെപ്പെന്ന് ഇടവേള ബാബു പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവില്‍, വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുക.