jeevan news online

വാർത്തകൾ വിശദമായി

പരാഗ്വെയും ഉറുഗ്വെയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.



കോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പരാഗ്വയുടെ ജയം. മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉറുഗ്വെയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

പരാഗ്വയെ തകര്‍ത്ത് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കയറാമെന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ആക്രമിച്ച് കളിക്കാനിറങ്ങിയവര്‍ക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണികൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടില്‍ കോര്‍ണറില്‍ തലവെച്ച് ബ്രയാന്‍ സാമുഡി ചിലിയെ ഞെട്ടിച്ചു. നാല്‍പ്പത്തിയൊന്നാം മിനിട്ടില്‍ പരാഗ്വെ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോണ്‍സാലെസിന്റെ ഹെഡര്‍ ഗോളിലേക്കെത്തിയില്ല. രണ്ടാം പകുതിയിലും പരാഗ്വെ തന്നെയാണ് മുന്നിട്ട് നിന്നത്. അന്‍പത്തിയഞ്ചാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ ഗോണ്‍സാലെസിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ആല്‍മിറോണ്‍, ചിലിയുടെ ലീഡുയര്‍ത്തി. മത്സരത്തിലേയ്ക്ക് മടങ്ങിവരാന്‍ ചിലി നടത്തിയ മുന്നേറ്റങ്ങളൊക്കെയും പരാഗ്വെ സമര്‍ത്ഥമായി ചെറുത്തു. രണ്ടാംസ്ഥാനക്കാരായി പരാഗ്വെ ക്വാര്‍ട്ടറിലേയ്ക്ക് കടന്നപ്പോള്‍. ഒറ്റ ജയവുമായി ചിലിയും ക്വാര്‍ട്ടറിലെത്തി. മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉറുഗ്വെയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എഡിസണ്‍ കവാനി ഒരു ഗോള്‍ നേടിയപ്പോള്‍ ആദ്യ ഗോള്‍ ഓണ്‍ഗോളായി. പരാഗ്വെയുടെ ക്രോസ് രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ബൊളീവിയ പ്രതിരോധതാരം ജെയ്‌റോ ക്വിന്ററോസിന്റെ കാലില്‍തട്ടി പന്ത് പോസ്റ്റില്‍ വീഴുകയായിരുന്നു. ഫാക്കുണ്ടോ ടോറസിന്റെ ക്രോസില്‍നിന്നാണ് കവാനി ഗോള്‍ നേടിയത്. മൂന്ന് കളികളില്‍നിന്ന് നാല് പോയിന്റുമായി ഉറുഗ്വെ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി. പരാഗ്വെയുമായാണ് ഉറുഗ്വെയുടെ അടുത്തമത്സരം.

 










<

JEEVAN TV NEWS

JEEVAN TV NEWS