jeevan news online

വാർത്തകൾ വിശദമായി

വേഗറെയില്‍ കേരളത്തിന് ദുരന്തമാകും, മുന്നറിയിപ്പുമായി പരിസ്ഥിതിപ്രവര്‍ത്തകര്‍



സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ വേഗ റെയില്‍ പാതയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തെ രണ്ടായി കീറിമുറിക്കുന്ന പദ്ധതി ഉപേക്ഷിച്ച്, നിലവിലുള്ള റെയില്‍വെ സംവിധാനം കാര്യക്ഷമമാക്കണമെന്നതാണ് ഇവരുടെ ആവശ്യം.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 530 കിലോമീറ്റര്‍ ദൂരം. 200 കിലോമീറ്ററിന്റെ പറക്കുന്ന വേഗത. ചിലവാകട്ടെ 63,941 കോടി രൂപയും. മലബാറില്‍ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവര്‍ക്ക് 8 മുതല്‍ 10 രെ മണിക്കൂര്‍ വരെയാണ് വേഗപാതയിലൂടെ ലാഭിക്കാനാവുക. കേരളത്തിന്റെ സ്വപ്ന പദ്ധതിയായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നതെങ്കിലും, തുടക്കത്തില്‍ തന്നെ പരിസ്ഥിതി പ്രേമികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്. അതില്‍ പ്രധാനം ഈ പാതയ്ക്ക് ഇരുവശവുമായി, കേരളത്തെ രണ്ടായി കീറിമുറിച്ച് ഉയരുന്ന അഞ്ചരമീറ്ററിലേറെ ഉയരത്തിലുള്ള മതിലാണ്. ഇനിയും പ്രളയസമാനമായ ഒരു കാലമുണ്ടായാല്‍ പാതയുടെ കിഴക്കുവശം ഒരു ഡാമിന് സമാനമാകുമെന്ന് ഇവര്‍ പറയുന്നു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയെത്തുന്ന സില്‍വര്‍ ലൈന്‍ ട്രാക്കില്‍ 11 സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ എറണാകുളം സ്റ്റേഷന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്നായിരിക്കും ഉണ്ടാവുക. തിരുവന്തപുരത്ത് നിന്നും എറണാകുളം വരെയെത്താന്‍ ഒന്നരമണിക്കൂര്‍ മാത്രം മതിയെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എന്തായാലും പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയാകും വേഗറെയില്‍ നടപ്പിലാക്കുകയെന്നാണ്, കേരളത്തില്‍ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുള്‍ റഹ്മാന്‍ പറയുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS