വിദേശത്തേയ്ക്ക് എത്തിച്ച് ചെക്ക് കൈക്കലാക്കിയ ഒരു മലയാളിസംഘം, യുവാവിനെ ചതിയില്‍ കുടുക്കിയപ്പോള്‍ ബാക്കിയായത് ഒരു കുടുംബത്തിന്റെ കണ്ണീരും കാത്തിരിപ്പും മാത്രം. കോഴിക്കോട് പാവങ്ങാട് കണിയാം താഴത്ത് വീട്ടില്‍ സതീശന്‍ രതി ദമ്പതികളുടെ മകന്‍ അരുണാണ് വിവാഹം കഴിഞ്ഞ് നാലാംനാള്‍ ഖത്തര്‍ ജയിലില്‍ അകപ്പെട്ടത്. കുറ്റ്യാടി സ്വദേശി ഷമീറടക്കം വിവിധ ജില്ലകളിലെ അഞ്ച് പേര്‍ക്കെതിരെയാണ് കുടുംബത്തിന്റെ പരാതി.
വിവാഹം കഴിഞ്ഞ് നാലാം നാള്‍ ഭര്‍ത്താവ് വിദേശത്തേയ്ക്ക് പോയപ്പോള്‍ , പിന്നെ ഈ ഫോണ്‍കാള്‍ കാത്തിരിക്കുന്ന ജീവിതമാണ് അരുണിന്റെ ഭാര്യാ അനുസ്മൃതിയുടേത് . നാട്ടില്‍ ചെറിയ ജോലി ചെയ്തായിരുന്നു ,അരുണ്‍ , അച്ഛന്‍ ,അമ്മ, രണ്ട് സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് .വീടിന് മേല്‍ ലോണ്‍ എടുത്ത് 2018 ഒക്ടോബര്‍ 15 ന് ഖത്തറില്‍ ഹോട്ടല്‍ മാനേജര്‍ ജോലിക്കായി യാത്ര തിരിച്ചു .അയല്‍വാസിയിടെ പരിചയത്തില്‍ കുറ്റ്യാടിയിലെയും മലപ്പ്‌റത്തെയും ഒരു സംഘമാണ് അരുണിനെ ഖത്തറില്‍ എത്തിക്കുന്നത് . മാസങ്ങള്‍ക്ക് ശേഷം വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഖത്തറില്‍ എത്തിയപ്പോള്‍ ചെക്ക് കേസില്‍ അരുണ്‍ ജയിലിലായി .
വീടിന്റെ ജപ്തി നോട്ടിസ് എത്തിയപ്പോഴാണ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നത്. പൊട്ടിക്കരച്ചിലോടെ സംഭവിച്ചതെല്ലാം അറിയിച്ചു . അരുണിനെ രക്ഷപെടുത്താനുള്ള ശ്രമത്തിലാണെന്നും ആരെങ്കിലും അറിഞ്ഞാല്‍ അരുണ്‍ ജീവിതകാലം മുഴ്വന്‍ ജയിലില്‍ കിടക്കമെന്ന് സംഘം ഭീഷണി മുഴക്കിയതാണ് വിവരങ്ങള്‍ കൈമാറാന്‍ വൈകിയതെന്ന് കുടുംബം . കോവിഡ് പ്രതിസന്ധിക്കിടെ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിദേശ വിഷയങ്ങളില്‍ ഇടപെടാന്‍ പരിമിതിയെന്ന് മറ്റൊരു പ്രതിസന്ധി .
അധികൃതര്‍ കനിവ് കാണിച്ചാല്‍ നിരപരാധിയായ അരുണ്‍ വേഗത്തില്‍ തിരിച്ച് വരും; പ്രതിസന്ധിയുടെ ഈ കെട്ടകാലത്ത് അപ്രതീക്ഷിതമായ വിഷയങ്ങളില്‍ ഇടപെടേണ്ടി വന്നതിന്റെ ദുരിത കെട്ടഴിക്കുമ്പോഴും പ്രതിസന്ധിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.