കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട സ്വകാര്യമേഖലയിലെ 12 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബഹ്‌റൈനി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജനപാക്കേജിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സുള്ള ജീവനക്കാര്‍ക്ക് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ ശമ്പളം നല്‍കുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജൂണില്‍ മുഴുവന്‍ ശമ്പളവും സര്‍ക്കാര്‍ നല്‍കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 50 ശതമാനം വീതവും ശമ്പളം സര്‍ക്കാര്‍ നല്‍കും. സ്വകാര്യ മേഖലയിലെ 10,880 കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 58,298 പൗരന്മാര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു.