jeevan news online

വാർത്തകൾ വിശദമായി

കേരളത്തിലെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കും



ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാനസര്‍വീസ് ആരംഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും ആശയക്കുഴപ്പത്തിലാക്കി. സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. 

ദുബൈയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണസമിതി അറിയിച്ചത്. ഇതേ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരുമണിക്കൂറിനകം നിര്‍ത്തലാക്കി. ഫ്‌ളൈ ദുബായിയും ഇന്‍ഡിഗോയും സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്നു ദുബായിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ പുറപ്പെടുന്നതിന് 4 മണിക്കൂറിനകം നടത്തിയ റാപ്പിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധനയും സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സമാകുന്നു. ഇതിനുള്ള സൗകര്യം ഇന്ത്യയിലെ ഒരു വിമാനത്താവളങ്ങളിലും ഇതുവരെ ഒരുക്കിയിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വാങ്ങിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ തീരുമാനം. രണ്ടുമാസത്തിനു ശേഷം ദുബൈയിലേക്കുള്ള യാത്രാവിലക്ക് നീങ്ങുമ്പോഴും പ്രവാസികളുടെ മടക്കം വൈകുമെന്ന സൂചനയാണ് ട്രാവല്‍ ഏജന്‍സികള്‍ പങ്കുവെയ്ക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS