jeevan news online

വാർത്തകൾ വിശദമായി

കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദം, ഡിസിജിഐ റിപ്പോര്‍ട്ട്



കോവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി മൂന്നാംഘട്ട പരീക്ഷണഫലം അംഗീകരിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്. അതേസമയം ഡെല്‍റ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഡെല്‍റ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പരിശോധന കൂട്ടി ക്വാറന്റീന്‍ കര്‍ശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS