jeevan news online

വാർത്തകൾ വിശദമായി

ഗതാഗതമേഖലയില്‍ പുരോഗമനം



അബുദാബി പൊതുഗതാഗതമേഖല കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പുരോഗമനം. സംയോജിത ഗതാഗതകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

കൊടുംചൂടില്‍ ബസുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും, ബസുകളുടെ യാത്രാവിവരം തത്സമയം അറിയിക്കുന്ന സാങ്കേതികവിദ്യയുമാണ് പുതുതായി നടപ്പാക്കിയിരിക്കുന്നത്. ഇതിനകം 185 എ.സി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ വിവിധ പ്രദേശങ്ങളില്‍ 25 പുതിയ എയര്‍കണ്ടീഷന്‍
കേന്ദ്രങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. എമിറേറ്റില്‍ നിലവില്‍ ശീതികരിച്ച 472 കാത്തിരിപ്പുകേന്ദ്രങ്ങളുണ്ട്. യാത്രക്കാരുടെ എണ്ണവും ബസ് റൂട്ടുകളുടെ എണ്ണവും പ്രാധാന്യവുമനുസരിച്ചാണ് കാത്തിരുപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. അബൂദാബിയില്‍ നിലവില്‍ 769 പൊതുഗതാഗത ബസുകളാണ് നിരത്തിലുള്ളത്. പ്രതിദിനം 2,22,600 ട്രിപ്പുകള്‍ എന്ന നിലയിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടക്കുന്നത്. darbi.itc.gov.ae എന്ന ലിങ്കിലൂടെയും ബസ് സ്റ്റോപ്പുകളില്‍ പതിച്ച ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്തും, വെബ് സൈറ്റ് വഴിയും നൂതന സാങ്കേതികസംവിധനത്തിന്റെ പ്രയോജനം നേടാവുന്നതാണ്.

 


 










<

JEEVAN TV NEWS

JEEVAN TV NEWS