jeevan news online

വാർത്തകൾ വിശദമായി

അന്താരാഷ്ട്ര യോഗാദിനം



ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അന്താരാഷ്ട്ര യോഗാദിനത്തില്‍ വീഡിയോസന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്ക് പുറമെ ശാരീരികസൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രം മുന്‍ഗണന കൊടുക്കുന്നതെന്നും മോഡി പറഞ്ഞു.

സൗഖ്യത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്രയോഗാദിനത്തിന്റെ മുദ്രാവാക്യം. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. 
ഡോക്ടര്‍മാര്‍പോലും രോഗികളെ ചികിത്സിക്കാനുള്ള ആയുധമാക്കി യോഗയെ ഉപയോഗിക്കുകയാണ്. യോഗ ശ്വസനസംവിധാനത്തെ ശക്തിപ്പെടുത്തുന്നതായി അന്താരാഷ്ട്രവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS