jeevan news online

വാർത്തകൾ വിശദമായി

കോടതിവിധി ഫലംകണ്ടില്ല വിദ്യാര്‍ത്ഥികള്‍ക്ക് അവസരംനഷ്ടമാകും



പ്രവാസി വിദ്യാര്‍ത്ഥികളുടെ നീറ്റ് പരീക്ഷാക്കാര്യത്തില്‍ ഇക്കുറി നിലനില്‍ക്കുന്നത് കഴിഞ്ഞ തവണത്തെക്കാള്‍ അനിശ്ചിതാവസ്ഥ.  ഗള്‍ഫില്‍ നീറ്റ് സെന്ററുകളൊരുക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയുമായിട്ടില്ല. 

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം സങ്കീര്‍ണമായ യാത്രാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും പ്രവാസി വിദ്യാര്‍ത്ഥികള്‍ വലയും.ഗള്‍ഫില്‍ എവിടെയും നീറ്റ് സെന്ററുകള്‍ ഒരുക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കാരണം പ്രവാസി വിദ്യാര്‍ത്ഥികളില്‍ അമ്പത് ശതമാനം പേര്‍ക്കും കഴിഞ്ഞ തവണ പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി വരെ രക്ഷിതാക്കള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇത്തവണയെങ്കിലും അതിന്റെ സാധ്യത പരിശോധിക്കണമെന്ന കോടതിയുടെ പരാമര്‍ശത്തില്‍ പ്രതീക്ഷകളര്‍പ്പിച്ചിരിക്കുകയാണ് ഇത്തവണയും രക്ഷിതാക്കള്‍. പക്ഷെ സാഹചര്യം നേരത്തേതിനെക്കാള്‍ സങ്കീര്‍ണമാണ്.  രണ്ടുമാസം മാത്രമേ ഇനി പരീക്ഷയ്ക്കുള്ളൂ. ഏകദേശം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും യാത്രാപ്രശ്‌നങ്ങളും ശക്തമാണ്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി വിവരങ്ങളുണ്ട്. എന്നാല്‍ ഫലമുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒന്നുകില്‍ ഗള്‍ഫില്‍ സെന്ററുകളൊരുക്കുകയോ അല്ലെങ്കില്‍ പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്തുകയോ ചെയ്യുന്നില്ലെങ്കില്‍ ഇക്കുറിയും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ നഷ്ടമാകും.
 


 










<

JEEVAN TV NEWS

JEEVAN TV NEWS