jeevan news online

വാർത്തകൾ വിശദമായി

അബുദാബി തീരത്ത് പവിഴപ്പുറ്റ് കോളനികള്‍ സൃഷ്ടിക്കും


അറേബ്യന്‍ തീരത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് മേഖലയൊരുക്കി സമുദ്രജീവികളെ സംരക്ഷിക്കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് അബുദാബിയില്‍ തുടക്കമായി. അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ നേതൃത്വത്തില്‍ യുഎഇയുടെ വിവിധ മേഖലകളില്‍ 10 ലക്ഷത്തിലേറെ പവിഴപ്പുറ്റ് കോളനികള്‍ സൃഷ്ടിക്കും. 
തീരസംരക്ഷണത്തിനും ടൂറിസം വികസനത്തിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പാറകളും പവിഴപുറ്റുകളും ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥയ്ക്ക് ചൂടുകൂടിയതടക്കമുള്ള കാലാവസ്ഥാ വ്യതിയാനം കാരണം തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് സമുദ്രജീവന്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയുടെ പദ്ധതി.  വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അബുദാബിയിലെ സമുദ്രതീരത്ത് വെള്ളത്തിന്റെ നിലവാരവും കടലിന്റെ ആഴവും മറ്റു ഘടകങ്ങളും വിലയിരുത്തി അനുയോജ്യ മേഖലകള്‍ കണ്ടെത്തും. വെള്ളത്തിനടിയില്‍ നഴ്‌സറികള്‍ സ്ഥാപിച്ച് പവിഴപ്പുറ്റുകള്‍ വച്ചുപിടിപ്പിക്കും. വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം മത്സ്യങ്ങള്‍ക്കും സമുദ്രജീവികള്‍ക്കും സുരക്ഷിത ആവാസകേന്ദ്രമൊരുങ്ങുമെന്നതാണ് പദ്ധതിയുടെ വലിയ നേട്ടമെന്ന് അബുദാബി എന്‍വയണ്‍മെന്റ് ഏജന്‍സി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇ തീരത്ത് ഇല്ലാതായ പലയിനം മത്സ്യങ്ങളുെ മടങ്ങിയെത്താനും സഹായകമാകും. മത്സ്യോല്‍പാദനം വര്‍ധിക്കുകയും ചെയ്യും.

 










<

JEEVAN TV NEWS

JEEVAN TV NEWS