jeevan news online

വാർത്തകൾ വിശദമായി

കുവൈത്തില്‍ പുതിയ വിസ വ്യാപകമായി ഉടന്‍ അനുവദിച്ചേക്കില്ല


കുവൈത്തില്‍ പുതിയ വിസ വ്യാപകമായി ഉടന്‍ അനുവദിച്ചേക്കില്ല. കുവൈത്തില്‍ പുതിയ തൊഴില്‍ വിസക്ക് മന്ത്രിസഭയുടെ അനുമതി നിബന്ധനയാക്കിയിട്ടുണ്ട്.ഈ തീരുമാനം ഏതാനും മാസങ്ങള്‍ കൂടി തുടരും. പുതിയ വര്‍ക്ക് പെര്‍മിറ്റിനായി മാന്‍പവര്‍ അതോറിറ്റിയുടെ ഇലക്‌ട്രോണിക് ഫോം വഴി അപേക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനയായി വെച്ചിരിക്കുന്നത് മന്ത്രിസഭയുടെ അനുമതിയാണ്.വിസക്കച്ചവടം തടയാനും വിദേശി സാന്നിധ്യംകുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതര്‍ കര്‍ശന വ്യവസ്ഥവെച്ചത്. ശക്തമായ നിരീക്ഷണത്തിലൂടെയും മേല്‍നോട്ടത്തിലൂടെയും രാജ്യത്തെ തൊഴില്‍ വിപണിക്ക് അത്യാവശ്യമായവരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം രാജ്യത്ത് തൊഴില്‍ വിസയില്‍ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലക്ഷ്യം.വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ പുതിയ വിസ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികളുടെ പ്രവേശന വിലക്ക് നീക്കുമെന്ന് വ്യാഴാഴ്ച മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.   രണ്ട് ഡോസ് അംഗീകൃത വാക്‌സിന്‍ സ്വീകരിക്കണമെന്നും കോവിഡ് മുക്തരാകണമെന്നുമുള്ള നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയവര്‍ തിരിച്ചുവരാത്തതും തൊഴില്‍ വിപണിയില്‍ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
 










<

JEEVAN TV NEWS

JEEVAN TV NEWS