jeevan news online

വാർത്തകൾ വിശദമായി

ഭീകരവിരുദ്ധ ഓഫീസ് യുഎന്‍ അംഗീകാരത്തോടെ



ദോഹയില്‍ ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി. ഓണ്‍ലൈനിലായിരുന്നു ചടങ്ങ്.


ഔദ്യോഗിക ഉദ്ഘാടനം ശൂറാ  കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ത് ആല്‍ മഹ്മൂദ്, യു.എന്‍ ഓഫിസ് ഓഫ് കൗണ്ടര്‍ ടെററിസം അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്‌ലാദിമിര്‍ വൊറോന്‍കോവിെന്റ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ഖത്തര്‍ ശൂറാ കൗണ്‍സിലും ഐക്യരാഷ്ട്രസഭക്ക് കീഴിലെ തീവ്രവാദ വിരുദ്ധ കാര്യാലയവും തമ്മില്‍ 2019 ഫെബ്രുവരിയില്‍  ഒപ്പുവെച്ച ധാരണാപത്രത്തിെന്റയും 2020 നവംബറില്‍ ഒപ്പുവെച്ച കരാറിന്റെയും അടിസ്ഥാനത്തിലാണ് ദോഹയില്‍ ആഗോള  തലത്തില്‍ തന്നെ ആദ്യ ഭീകരവിരുദ്ധ ഓഫിസ് തുറന്നിരിക്കുന്നത്.  അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മഹനീയ നേതൃത്വത്തില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഖത്തര്‍  വഹിക്കുന്ന വലിയ പങ്കിനുള്ള അംഗീകാരമാണ് ഈ ഓഫിസെന്നും അന്താരാഷ്ട്ര സമൂഹത്തെയും ഐക്യരാഷ്ട്രസഭയെയും ഈ  സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും ഉദ്ഘാടന ചടങ്ങില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ പറഞ്ഞു.  ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതിലെ അന്താരാഷ്ട്ര സമൂഹത്തിെന്റ ശ്രമങ്ങളില്‍ സുപ്രധാന  ചുവടുവെപ്പായിരിക്കും ദോഹയിലെ ഭീകരവിരുദ്ധ കാര്യാലയം.   ലോകത്തെ എല്ലാ പാര്‍ലമെന്റുകള്‍ക്കും ഈ കാര്യാലയത്തിെന്റ  പരിപാടികളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും നിരവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവിരുദ്ധ തന്ത്രപ്രധാന നയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നാല് അടിസ്ഥാന സ്തംഭങ്ങളെ സന്തുലിതരൂപത്തില്‍ ദോഹയിലെ  കാര്യാലയം നടപ്പാക്കും. ഭീകരവാദത്തെയും ഭീകരവാദത്തിലേക്ക് നയിക്കുന്ന ഹിംസാത്മക തീവ്രവാദത്തെയും നേരിടുക,  ഗവേഷണവും വിശകലനവും നടത്തുക തുടങ്ങി മേഖലകളിലെ പ്രധാനപ്പെട്ട സുരക്ഷാ സമിതി പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനുള്ള  സംയുക്ത സംരംഭങ്ങള്‍ പ്രസ്തുത കാര്യാലയം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS