jeevan news online

വാർത്തകൾ വിശദമായി

പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത് ബഹ്‌റൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


ഇന്ത്യ ഉള്‍പ്പെടെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത് ബഹ്‌റൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.ബഹ്‌റൈന് പുറത്തുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.കോവിഡ് കേസുകള്‍ ഉയര്‍ന്ന രാജ്യങ്ങളെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മേയ് 24 മുതലാണ് ബഹ്‌റൈന്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി നാഷനല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എല്‍.എം.ആര്‍.എ അറിയിച്ചു.  










<

JEEVAN TV NEWS

JEEVAN TV NEWS