jeevan news online

വാർത്തകൾ വിശദമായി

പ്രവേശനവിലക്ക് നീളുന്നത് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു


ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതമായി നീളുന്നത് ആയിരിക്കണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിന് പേര്‍ തൊഴില്‍നഷ്ടത്തിന്റെ വക്കിലാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് എങ്കിലും യാത്ര അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപടണമെന്ന ആവശ്യം ശക്തമാവുകയാണ്. അപ്രതീക്ഷിതമായി നാട്ടില്‍ കുടുങ്ങിപ്പോയത് ആയിരങ്ങളാണ്. ജോലിക്ക് ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ട ദിവസം യാത്രവിലക്ക് നേരിടേണ്ടി വന്നവരുണ്ട്. മക്കളെ ഗള്‍ഫില്‍ നിര്‍ത്തി പോന്നതിനാല്‍ ഒറ്റപ്പെട്ടുപോയ കുട്ടികളുണ്ട്. മക്കള്‍ നാട്ടില്‍ കുടുങ്ങിയ മാതാപിതാക്കളുണ്ട്.ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വിലക്ക് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ശമ്പളം നിലച്ചവര്‍ വേറെ. പക്ഷെ, ഗള്‍ഫില്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും വൈദ്യുതിബില്ലും മുടങ്ങാതെ കെട്ടേണ്ടി വരുന്നതിനാല്‍ കടക്കെണിയിലാവര്‍ നിരവധി. അത്യാവശ്യക്കാര്‍ക്കും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യാത്രാവിലക്ക് ഇളവ് നല്‍കാനെങ്കിലും അടിയന്തര ഇടപെടലുകളാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.നാട്ടിലെ ജോലി രാജിവെച്ച് ഗള്‍ഫിലെ ജോലിക്കായി വിമാനം കയറാനിരിക്കെ വിലക്ക് ഇരുട്ടടി ആയവരുണ്ട്. സൗദി, കുവൈത്ത്, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഭാവി തുലാസിലാണ്. നാട്ടിലെ അതി രൂക്ഷമായ കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ആയിരക്കണിക്ക് പ്രവാസി കൂടുംബങ്ങങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി സര്‍ക്കാറും ശ്രദ്ധിക്കാതെ പോവുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS