jeevan news online

വാർത്തകൾ വിശദമായി

യുഡിഎഫിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സന്‍. വര്‍ഗീയശക്തികളുടെ വോട്ട് ആവശ്യമില്ലെന്നും ഹസ്സന്‍ പറഞ്ഞു.


ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവുണ്ടായിട്ടും അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തി തുടര്‍നടപടി ഇല്ലാതാക്കുകയാണെന്ന് ഹസ്സന്‍ ആരോപിച്ചു. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമര്‍ശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു.അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേസെടുക്കുന്നത് തെറ്റ് ചെയ്തിട്ടുണ്ടെന്ന കുറ്റ ബോധം കൊണ്ടാണ്. സി.പി.എം ബി.ജെ.പി ധാരണ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി നടപടിയില്ലാത്തത്. ഡെല്‍ഹിയില്‍വെച്ചാണ് ഡീല്‍ ഉണ്ടാക്കിയത്. സി.പി.എമ്മിന് തുടര്‍ഭരണം, ബി.ജെ.പിക്ക് സംസ്ഥാനത്ത് 10 സീറ്റ് എന്നതാണ് ധാരണ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സി.പി.എം ബി.ജെ.പി ധാരണ പൊളിയുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS