ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്കിയാല് അവരോട് സ്നേഹം കൂടുമെന്നും ജോര്‍ജ് പറഞ്ഞു.പൂഞ്ഞാറില്‍ ബി ജെ പിയുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വോട്ട് വര്‍ദ്ധനവുണ്ടായത്. പക്ഷേ സി പി എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നും ജോര്‍ജ്പറഞ്ഞു.
മുസ്ലീം വോട്ടുകളില്‍ തീവ്രവാദ സ്വഭാവമുളള ആളുകളോട് തനിക്ക് യോജിക്കാനാകില്ല. ഇന്ത്യയില്‍ എല്ലായിടത്തും മുസ്ലീങ്ങളില്‍ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയിട്ടുണ്ട്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും തീവ്രവാദികളുണ്ട്. തങ്ങള്‍ക്ക് മുസ്ലീം വിരുദ്ധതയില്ലെന്നും അങ്ങനെ പറയുന്നവര്‍ തന്റെ പാര്‍ട്ടിയില്‍ കാണില്ലെന്നും ജോര്‍ജ് വ്യക്തമാക്കി