jeevan news online

വാർത്തകൾ വിശദമായി

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി വാഗ്ദ്ധാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി രാജിവച്ചു. കര്‍ണാടകയില്‍ യദ്യൂരപ്പ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്.


കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും, നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദനേഷ് കല്ലഹള്ളി മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കൂടാതെ മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. രമേശ് ജാര്‍ക്കി ഹോളിക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ദനേഷ് കല്ലഹള്ളി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്ന സമയം തന്നെ മന്ത്രി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു ജര്‍ക്കിഹോളിയുടെ പ്രതികരണം. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിഷേധം കനത്തതോടെ രാജിവെക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS