jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ഗാന്ധിയുടെ ശംഖുമുഖം പ്രസംഗത്തിനെതിരെ സി.പി.എം. രാഹുലിന്റെ പ്രസംഗം ബി.ജെ.പി റിക്രൂട്ട്‌മെന്റ് ഏജന്റിന്റേതുപോലെയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.


യു.ഡി.എഫ് ജാഥാസമാപനത്തില്‍ ബി.ജെ.പിയെപ്പറ്റി രാഹുല്‍ പറയാതിരുന്നത് കേന്ദ്രനിര്‍ദേശപ്രകാരമാണ് എന്ന് സിപിഎം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായ രാഹുലിന്റെ ആക്ഷേപങ്ങള്‍ തരംതാണതാണ്. വിദേശട്രോളറുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസെന്നും സി.പി.എം വിമര്‍ശിച്ചു. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണ്. രാഹുലിന്റെ ഈ മലക്കം മറിച്ചില്‍ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു... സ്വര്‍ണക്കടത്ത്, തൊഴിലില്ലായ്മ പരാമര്‍ശങ്ങള്‍ തരംതാണതെന്നാണ് സിപിഎം വിമര്‍ശനം. സാമ്പത്തിക തട്ടിപ്പുകേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നയാളാണ് രാഹുലെന്നും സിപിഎം വിമര്‍ശിച്ചു. 

 










<

JEEVAN TV NEWS

JEEVAN TV NEWS