jeevan news online

വാർത്തകൾ വിശദമായി

ഇറ്റാലിയന്‍ലീഗില്‍ യുവന്റസിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രോട്ടോണിനെ തോല്‍പ്പിച്ചത്.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് യുവന്റസിന്റെ മിന്നും ജയം. 38ആം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളുകള്‍ നേടിയത്. 66ആം മിനിറ്റില്‍ മക്കെനി യുവന്റസിന്റെ ഗോള്‍ പട്ടിക തികച്ചു. 22 മത്സരങ്ങളില്‍ 45 പോയിന്‍രുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് യുവന്റസ്. അതേസമയം മിലാന്‍ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 23 വീതം കളികള്‍ കളിച്ചപ്പോള്‍ ഇന്റര്‍ മിലാന്‍ 53 പോയിന്റുമായി ഒന്നാമതും 49 പോയിന്റുമായി എ.സി. മിലാന്‍ രണ്ടാം സ്ഥാനത്തും തുടരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS