നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
23 ദിവസങ്ങള്‍കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളില്‍ എത്തി, രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്. കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ സന്ദേശം നല്കി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നാണ് യാത്ര മുന്നോട്ട്നീങ്ങിയത്. യു.ഡി.എഫിലെ ഓരോ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ജയം എന്ന ലക്ഷ്യമായിരുന്നു യാത്രയ്ക്ക്.
മാണി സി. കാപ്പനെ ഇടതുപാളയത്തില്‍നിന്ന് യു.ഡി.എഫില്‍ എത്തിച്ച് മധ്യകേരളത്തില്‍ യാത്രയെ ആവേശമാക്കി. കൊല്ലത്ത് എത്തിയതോടെ ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതി ആരോപണം അഴിച്ചുവിട്ട് രാഷ്ട്രീയകേരളത്തെ യാത്ര സജീവമാക്കി. ഉദ്യോഗാര്‍ഥികളുടെ സമരവും ജാഥയിലുടനീളം കത്തിച്ചു നിര്‍ത്തിയാണ് ഇന്ന് ശംഖുമുഖം തീരത്തെത്തുന്നത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും.