jeevan news online

വാർത്തകൾ വിശദമായി

രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു.


രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 92 രൂപ 81 പൈസയും പെട്രോളിന് 87 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 91 രൂപ 20 പൈസയും ഡീസല്‍ വില 85 രൂപ 86 പൈസയുമാണ്. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെയും വിലയും കുത്തനെ കൂടി

 










<

JEEVAN TV NEWS

JEEVAN TV NEWS