നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരം കടുപ്പിച്ച് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. ഇതിന്റെ ഭാഗമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നിരാഹാരസമരം തുടങ്ങി. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. അതേസമയം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും ആശുപത്രിയിലേയ്ക്ക് മാറ്റി.
മനുസോമന് ,ബിനീഷ്, ഒരു ഉദ്യോഗാര്‍ത്ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഉത്തരവായി ഇറങ്ങുമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്കിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും, ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്ന് സമരക്കാര്‍ നേരത്തെ അറിയിക്കയുണ്ടായി. ചര്‍ച്ചക്ക് ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയായിരുന്നു. പിഎസ്!സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടു. സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം14 ആം ദിവസവും കടന്നു.ന്യൂസ് ഡെസ്ക്ക് ജീവന്